|
ഗുരുധര്‍മ പ്രചാരണ സഭ സമാഹരിക്കുന്ന ശ്രീനാരായണ ഗുരുദേവ ജീവകാരുണ്യനിധിക്കു തുടക്കം. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയുടെ 89-ാം പിറന്നാള്‍ പ്രമാണിച്ചു ശിവഗിരി മഠത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സഭാ വൈസ് പ്രസിഡന്റ് മുടീത്ര ഭാസ്കരപ്പണിക്കരില്‍നിന്നു പാദ കാണിക്ക സ്വീകരിച്ചു സ്വാമി ഉദ്ഘാടനം നിര്‍വഹിച്ചു.
പിറന്നാള്‍ദിന വിശേഷാല്‍ പൂജയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷം സന്യാസിമാരും ബ്രഹ്മചാരികളും ഗുരുധര്‍മ പ്രചാരണ സഭാ പ്രവര്‍ത്തകരും ഭക്തജനങ്ങളും ചേര്‍ന്നു സ്വാമി പ്രകാശാനന്ദയെ ആനയിച്ചു പ്രത്യേകം തയാറാക്കിയ പീഠത്തില്‍ ഇരുത്തി. തുടര്‍ന്നു പാദപൂജയും പാദ കാണിക്കയും നടന്നു.
ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ, ശിവഗിരി തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ശിവഗിരി മഠത്തിലെ സുഗതന്‍ തന്ത്രി എന്നിവര്‍ പാദപൂജയ്ക്കു നേതൃത്വം നല്‍കി.
തുടര്‍ന്നു ഗുരുധര്‍മ പ്രചാരണ സഭ വൈസ് പ്രസിഡന്റ് കുടപ്പുള്ളി പുരുഷോത്തമന്‍, റജിസ്ട്രാര്‍ എം.വി. മനോഹരന്‍, മീഡിയ ചെയര്‍മാന്‍ ആര്‍. മോഹന്‍രാജ്, ഞെക്കാട് എന്‍. നടരാജന്‍, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, ഗോകുലം ഗോപകുമാര്‍ തുടങ്ങിയവര്‍ പാദകാണിക്ക സമര്‍പ്പിച്ചു.
നിധിയിലേക്കുള്ള തുകകള്‍ ഫെഡറല്‍ ബാങ്കിന്റെ വര്‍ക്കല ശാഖയില്‍ നിക്ഷേപിക്കാം.

0 comments:
Post a Comment